KOYILANDY DIARY.COM

The Perfect News Portal

ബഫര്‍ സോൺ വിധിയില്‍ സുപ്രീംകോടതി ഇളവ് വരുത്തി; സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റും ഒരു കിലോമീറ്റർ വരെയുള്ള ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയായി (ബഫര്‍ സോണ്‍) പ്രഖ്യാപിച്ച മുന്‍ ഉത്തരവിലാണ് സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നത്. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

Share news
error: Content is protected !!