KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം നായാട്ടുസംഘാംഗം വെടിയേറ്റ് മരിച്ചു

ശ്രീകണ്ഠപുരം: കണ്ണൂരിലെ കര്‍ണാടകാ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം നായാട്ടുസംഘാംഗം വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി സ്വദേശിയും അരുവി ഹോംസ്റ്റേ ഉടമയുമായ ബെന്നി പരത്തനാല്‍ (54) ആണ് മരിച്ചത്. വെള്ളി രാത്രി ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇയാള്‍ വെടിയേറ്റ് മരിച്ചത്.

സംഘം വ്യാജമദ്യം നിര്‍മ്മിക്കുകയും ചെയ്‌തിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ ബെന്നിയോടൊപ്പമുണ്ടായിരുന്ന കാഞ്ഞിരക്കൊല്ലി സ്വദേശികളായ രജീഷ് അമ്പാട്ട്, പള്ളത്ത് നാരായണന്‍ എന്നിവരെ പയ്യാവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗമാണ് രജീഷ്. സ്ഥിരമായി വനമേഖലയില്‍ നായാട്ടിനായി പോകുന്ന സംഘമാണ് ഇത്. പൊലീസിനും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പുറമെ എക്‌സൈസും പരിശോധന ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!