KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി

കൃഷ്ണഗിരി: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നു രാവിലെയാണ് ദാരുണ സംഭവമുണ്ടായത്.
കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ് (25), അമ്മ കണ്ണമ്മാൾ (65) എന്നിവരാണ് മരിച്ചത്.

സുഭാഷിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. സുഭാഷിന്റെ അച്ഛൻ ദണ്ഡപാണിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Share news
error: Content is protected !!