KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക: എൻ.ജി.ഒ യൂണിയൻ ഏരിയ സമ്മേളനം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുശീല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ മിനി അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് പ്രവർത്തന റിപ്പോർട്ടും ജോയിൻ്റ് സെക്രട്ടറി എൻ കെ സുജിത്ത് രക്തസാക്ഷി പ്രമേയവും, വൈസ് പ്രസിഡണ്ട് കെ ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ട്രഷറർ കെ രജീഷ് അവതരിപ്പിച്ചു.

ജോയിന്റ് സെക്രട്ടറി കെ ടി വിജിത്ത് പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ  സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ രാജേഷ്, എം കെ സജിത്ത് എന്നിവർ സംസാരിച്ചു. പുതിയ ഏരിയ ഭാരവാഹികളായി കെ. മിനി (പ്രസിഡണ്ട്). കെ ബൈജു, കെ കെ സുധീഷ്കുമാർ (വൈസ് പ്രസിഡണ്ടുമാർ), എസ് കെ ജെയ്സി (സെക്രട്ടറി). പി കെ അനിൽകുമാർ, കെ ടി വിജിത്ത് (ജോയിൻ്റ് സെക്രട്ടറിമാർ), കെ രജീഷ് (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Share news
error: Content is protected !!