KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമം

കൊയിലാണ്ടി – പയ്യോളി: കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. കൊയിലാണ്ടി പയ്യോളി ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്താണ് കാർ തടഞ്ഞു നിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ഇന്നോവ കാർ ഓടിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വേണുഗോപാലന്റെ മകൻ വിഷ്ണു (27)നെ തോക്ക്കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതായും പറയുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്.

Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങളും സംഘം മുചുകുന്ന് ഭാഗത്തേക്ക് കൊണ്ടുപോയ ശേഷം ഇന്നോവ വാഹനം പൂർണമായി പരിശോധന നടത്തുകയും സംഘം സ്ഥലംവിട്ടു എന്നുമാണ് പറയുന്നത്.

സ്വർണ്ണക്കടത്ത് സംഘമാണോ പിന്നിലെന്ന് സംശയിക്കുന്നതായി അറിയുന്നു. ഇന്നോവ വാഹനത്തിന് ചില്ലും അക്രമിസംഘം തകർത്തതായി പറയുന്നു. ആളുമാറി അക്രമിച്ചു എന്നാണ് ഇന്നോവ യാത്രക്കാർ പോലീസിൽ നൽകുന്ന വിവരം. അതേസമയം സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് പോലീസിന്റെ നിഗമനം.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വാഹനം പോയവഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!