KOYILANDY DIARY

The Perfect News Portal

കാപ്പാട് കടൽ തീരം ശുചീകരിച്ചു.

കൊയിലാണ്ടി: അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണദിനത്തോടനുബന്ധിച്ച് കാപ്പാട് കടൽ തീരം ശുചീകരിച്ചു. അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഭാരതത്തിന്റെ എഴുപത്തയ്യായിരം കിലോമീറ്റർ കടൽതീരം ശുചീകരിക്കുന്ന പ്രവർത്തനമാണ് കേന്ദ്രസർക്കാറിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നത്.

കാപ്പാട് നടന്ന പരിപാടി സി.ഐ.എസ്.എഫ്. ഡെപ്യൂട്ടി കമാൻഡന്റ് (റിട്ട) കെ. കോരപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘാടക സമിതി അംഗം പി.പി ഉദയഘോഷ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.കെ. വിനോദ്,വാർഡ് അംഗം ഷെരീഫ് മാസ്റ്റർ, ഡി.ടി.പി.സി. മാനേജർ ഷിജിത്  എന്നിവർ സംസാരിച്ചു.

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ, കാപ്പാട് ഗവ:മാപ്പിള സ്കൂൾ, ചേലിയ ഇലാഹിയ കോളേജ്, വിവിധ എൻ.എസ്.എസ്., എസ്.പി.സി, ജെ.ആർ.സി. യൂണിറ്റുകളും, പര്യാവരൺ സംരക്ഷൺ ഗതിവിധി, വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവർത്തകരും, ഡി.ടി.പി.സി. ശുചീകരണ തൊഴിലാളികളും പങ്കെടുത്തു.

Advertisements

പാറോൽ രാജൻ, കെ.പി. അരവിന്ദാക്ഷൻ, സജി പൂക്കാട്, ജിതേഷ് കാപ്പാട്, രഘുനാഥ് ശിവജി നഗർ, സനോഷ് കാപ്പാട് എന്നിവർ നേതൃത്വം നൽകി. കൊയിലാണ്ടിയിൽ നടന്ന പരിപാടി വി. കെ. രാമൻ, പി.പി. സന്തോഷ്, കെ.പി. മോഹനൻ കെ.കെ. വൈശാഖ്, കെ.പി. മണി, പി. സച്ചിദാനന്ദൻ, നിഷിത, അഭിലാഷ്, അജലക്ഷ്മി, ഹരികൃഷ്ണ, മുരളീധർ ഗോപാൽ, നവജോത്, സജീഷ് മാസ്റ്റ എന്നിവർ നേതൃത്വം നൽകി