എം എം മണിയുടേത് ചിമ്പാൻസിയുടെ മുഖം; വീണ്ടും അധിക്ഷേപിച്ച് കെ സുധാകരൻ

തിരുവനന്തപുരം: എം എം മണിക്കെതിരായ അധിക്ഷേപം തുടർന്ന് കോൺഗ്രസ് നേതാക്കൾ. എം എം മണിയുടേത് ചിമ്പാൻസിയുടെ മുഖമാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അധിക്ഷേപ പരാമർശം. മഹിളാ കോൺഗ്രസ് മണിയുടെ ചിത്രം ചിമ്പാൻസിയുടെ ഫോട്ടോയിൽ ചേർത്ത് വച്ച് കട്ടൗട്ട് ആക്കിയതിനോടുള്ള പ്രതികരണമായിരുന്നു സുധാകരന്റേത്.

“ചിമ്പാൻസിയുടെ മുഖമല്ലേ അദ്ദേഹത്തിന്റേത്. ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ. അതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുക എന്നല്ലാതെ. മഹിളാ കോൺഗ്രസിന് തറവാടിത്തമുണ്ട്. മണിക്കതൊന്നും ഇല്ലല്ലോ’-എന്നിങ്ങനെയായിരുന്നു സുധാകരന്റെ അധിക്ഷേപം.


