KOYILANDY DIARY.COM

The Perfect News Portal

പൃഥ്വീരാജ് നായകനാകുന്ന ഊഴം എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു

മലയാളത്തില്‍ എക്കാലത്തേയും സൂപ്പര്‍ഹിറ്റായിരുന്ന ദൃശ്യം സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് വീണ്ടുമെത്തുന്നു. പൃഥ്വീരാജ് നായകനാകുന്ന പുതിയ ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. ഊഴം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ഇറ്റ്സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുന്നത്.

ഫൈന്‍ ട്യൂണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകരുന്നു.മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വീരാജും ഒന്നിക്കുന്ന ചിത്രമാണിത്.

 

Share news
error: Content is protected !!