KOYILANDY DIARY

The Perfect News Portal

ചെത്ത് തൊഴിലാളി യൂണിയൻ CITU കുടുംബ സംഗമം

കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി മണ്ഡലം കുടുംബ സംഗമം ചെത്ത് തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡണ്ട് കെ ദാസൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ താലൂക്ക് സെക്രട്ടരി എം എ ഷാജി, ടി കെ ജോഷി എന്നിവർ സംസാരിച്ചു. 2020ൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ചെത്ത് തൊഴിലാളികളുടെ മക്കളെ അനുമോദിക്കുകയും കേഷ് അവാർഡ്കൾ വിതരണം ചെയ്യുകയും ചെയ്തു.

കൊയിലാണ്ടി നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനം ഊർജിതമാക്കുന്നതിന് വേണ്ടി തീരുമാനിച്ചു. CITU ഏരിയാ പ്രസിഡണ്ട് എം പദ്മനാഭൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. T N നാരായണൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *