KOYILANDY DIARY

The Perfect News Portal

സ്പെയ്സ് – ജനമനസ്സുകൾ കീഴടക്കി “ജനമനസ്സ്” യാത്ര തുടരുന്നു..

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ഇടതു സാംസ്കാരിക സംഘടനയായ സ്പെയ്സ് കൊയിലാണ്ടി നയിക്കുന്ന സാംസ്കാരിക ജാഥ ” ജന മനസ്സ്” ജനഹൃദയങ്ങൾ കീഴടക്കുന്നു. മാർച്ച് 24 ന് വൈകുന്നേരം കൊയിലാണ്ടി ഈച്ചക്കല്ലിൽ നിന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ജാഥ മണ്ഡലത്തിലുടനീളം പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്.

സ്പെയ്സ് പ്രസിഡണ്ട് പി കെ രഘുനാഥൻ നയിക്കുന്ന ജാഥയിൽ ഡെപ്യൂട്ടി ലീഡർ അജിത് കുമാർ സി എസ്, ജാഥാ മാനേജർ ബിജു പി എം എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഭരണ നേട്ടങ്ങളെയും മറ്റു മുന്നണികളുടെ കോട്ടങ്ങളെയും എടുത്തു കാണിക്കുന്ന ഗാനങ്ങൾ നാടോടിപ്പാട്ടിന്റെ ഈണത്തിൽ എഴുതി തയ്യാറാക്കായിത് അജിത് കുമാർ, ബിജു പി എം എന്നിവർ ചേർന്നാണ്. സാംസ്കാരിക ജാഥയിലെ ഏറെ ശ്രഡേയമായ ഇനം തെരുവുനാടകമാണ്. നാടക പ്രവർത്തകൻ അനീഷ് മണമലിന്റെ ആശയത്തിൽ സ്പെയ്സ് ടീം എഴുതി തയ്യാറാക്കിയ നാടകം സംവിധാനം ചെയ്തിരിക്കുന്നത് അജിത് കുമാർ സി എസ് ആണ്.

എന്തുകൊണ്ട് ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കണം എന്ന ആശയം വളരെ മനോഹരമായാണ് ഈ നാടകം പറഞ്ഞുവെക്കുന്നത്. “ഇന്റെ പേടിപ്പിക്കലൊന്നും ഞമ്മളോട് വേണ്ട.. ഞമ്മക്ക് ഇരട്ടച്ചങ്കനെ വിശ്വാസാ…” എന്ന് ലീഗുകാരനായ മജീദ് സംഘ പരിവാറുകാരനായ മുരളിയോട് പറയുമ്പോൾ കൈയടികളോടെയാണ് കാണികൾ അതിനെ സ്വീകരിക്കുന്നത്. മുണ്ടൂർ ബാലകൃഷ്ണൻ, ചേർത്തല ചന്ദ്രബോസ്, വിശാലം വയനാട്, സത്യനാഥൻ എൻ വി, നിവേദ് കേളമ്പത്ത്, സുരേഷ് പന്തലായനി എന്നീ നാടക പ്രവർത്തകരും ശരൺ ദേവ്, ദിയ സുരേഷ്, ഹരി നന്ദ, ശ്യാമള സുരേഷ് എന്നീ ഗായകരുമാണ് സ്പെയ്സ് കലാവേദികളെ മാസ്മരികമാക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ജാഥക്ക് ലഭിക്കുന്നതെന്ന് ജാഥാ മാനേജർ പി എം ബിജു പറഞ്ഞു. കൂടാതെ ശശി കോട്ടിൽ രചിച്ച് പ്രൊഫസർ പീതാംബരൻ ഈണം പകർന്ന തെരഞ്ഞെടുപ്പ് ഗാനങ്ങളും സ്പെയ്സ് പുറത്തിറക്കിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *