KOYILANDY DIARY

The Perfect News Portal

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ ധർണ്ണ നടത്തി

കൊയിലാണ്ടി അസോസിയേഷൻ ഓഫ് കേരള ഓട്ടോ മൊബൈൽ വർക്ക് ഷോപ് കൊയിലാണ്ടി യൂണിറ്റിൻ്റെ നേതൃ ത്വത്തിൽ. വാഹനങ്ങളുടെ സ്ക്രെപ്പേജ് പോളിസി റദ്ദാക്കുക, അനിയന്ത്രിതമായ എണ്ണ വില വർദ്ധനവ് നിയന്ത്രിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച്  സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥന ജോയന്റ് സെക്രട്ടറി ടി ബാലൻ ഉദ്‌ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് വേണു, ജില്ലാ ട്രഷറർ സുഷിത്ത് ചന്ദ്രൻ, ജില്ലാ  ജോയിൻ്റ് സെക്രട്ടറി. ടി കൃഷ്‌ണൻ, കൊയിലാണ്ടി.മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. കെ നിയാസ് എന്നിവർ സംസാരിച്ചു. യുണിറ്റ് പ്രസിഡന്റ് ഷുഫാദ് അധ്യക്ഷത വഹിച്ചു.   സെക്രട്ടറി അബീഷ് സ്വാഗതവും യുണിറ്റ് ട്രഷറർ പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *