KOYILANDY DIARY

The Perfect News Portal

കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലാ ജാഥയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ ജില്ലാ കലാ ജാഥയ്ക്ക് കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നൽകി. കേന്ദ്ര ഭരണക്കാരുടെ ജനവിരുദ്ധ നയങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികളും തുറന്നു കാട്ടി ഇരുപത് കലാകാരന്മാരാണ് നൃത്തശിൽപ്പം, നാടൻപാട്ട്, സ്കിറ്റ് തുടങ്ങിയ കലാരൂപങ്ങൾ  അവതരിപ്പിച്ചത്. ജാഥാ മാനേജരും എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ കെ പി രാജേഷ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *