KOYILANDY DIARY

The Perfect News Portal

എം.കെ.അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു

കൊയിലാണ്ടി. എം.കെ.അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ.. 835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി ചിത്രം വരച്ചതിനാണ് തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. പേന ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത് കൊടുവള്ളി സി എച്ച് എം കെ എം ഗവർമെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളജ് ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് എം.കെ. അഭിജിത്ത്. ലോക്ഡൗൺ നിയന്ത്രണ കാലത്താണ് കൊച്ചു കലാകാരൻ തൻ്റെ കഴിവ് വികസിപ്പിച്ചെടുത്തത്.

സോഷ്യൽ മീഡിയയിൽ താൻ വരച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തായിരുന്നു തുടക്കം പിന്നിട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണയാണ് അഭിജിത്തിനെ വരയുടെ ലോകത്ത് എത്തിച്ചത് തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശിയും കേരളാ ഫീഡ്സ് ജീവനക്കാരനുമായ സന്തോഷിന്റെയും ശ്രീലതയുടെയും മകനാണ് സഹോദരൻ അമൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *