KOYILANDY DIARY

The Perfect News Portal

കേരള മദ്യനിരോധന സമിതി വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കും

കൊയിലാണ്ടി : പ്രകടനപത്രികയിൽ യു.ഡി.എഫ്. മദ്യനിരോധനം ഉറപ്പു തരുന്നില്ലെങ്കിൽ കേരള മദ്യനിരോധന സമിതി വരുന്ന തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ പറഞ്ഞു.

മദ്യനിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് നയവിശദീകരണ സംസ്ഥാന ജാഥയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാഥാലീഡർ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ, ഫാദർ വർഗീസ് മുഴുത്തേറ്റ് വി. സി, പപ്പൻ കന്നാട്ടി, കെ. എ. ഗോവിന്ദൻ തൃശൂർ, വി.കെ ദാമോദരൻ, വേലായുധൻ കീഴരിയൂർ, വെളിപാലത്ത് ബാലൻ,  ഹമീദ് പുതുക്കുടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *