KOYILANDY DIARY

The Perfect News Portal

സ്പീക്കിംഗ് യംഗ് : കൊയിലാണ്ടിയിൽ സംഘാടകസമിതിയായി

കൊയിലാണ്ടി: ഭാവി കേരളത്തിനായി യുവാക്കളുടെ നിർദേശങ്ങൾ സമാഹരിക്കുന്നതിനായി. സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന സ്പീക്കിംഗ് യംഗ് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. കൊയിലാണ്ടി നിയോജക മണ്ഡലം പരിപാടി 12 ന് വൈകീട്ട് 4 മണിക്ക് ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടക്കും.

കെ.ദാസൻ എം.എൽ.എ. രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ (ചെയർപേഴ്സൺ), എസ്.വി. സുധേവ് (ജനറൽ കൺവീനർ), എ.ടി.വിനീഷ് (കൺവീനറായി), വി.കെ. അജയബോസ്, സി.ടി. റഷീദ്, റിബിൻ കൃഷ്ണ തുടങ്ങിയവരെ തെരഞ്ഞെടുത്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൌൺസിലർമാരായ എ. അസീസ്, കേളോത്ത് വത്സരാജ്, നിജില പറവക്കൊടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *