KOYILANDY DIARY

The Perfect News Portal

കടയിൽനിന്ന് സാധനം വാങ്ങവെ ഉണ്ടായ തർക്ക​ത്തി​ല്‍ വ്യാപാരിക്ക് മർദ്ദനം

കൊ​യി​ലാ​ണ്ടി: ക​ട​യി​ല്‍​ നി​ന്ന്​ സി​ഗ​ര​റ്റു വാ​ങ്ങി​യ പ​ണ​വു​മാ​യി ബന്ധ​പ്പെ​ട്ട തർക്ക​ത്തി​ല്‍ വ്യാപാരിക്ക് മർദ്ദനം. അക്രമത്തിൽ വ്യാ​പാ​രി​യു​ടെ ര​ണ്ടു പ​ല്ലു​ക​ള്‍ അ​ടി​ച്ചു കൊ​ഴി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ആ​ഴ​വി​ല്‍താ​ഴ പ​ല​ച​ര​ക്കു ​ക​ട ന​ട​ത്തു​ന്ന വ്യാ​പാ​രി​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പ​ല്ലു ന​ഷ്​​ട​പ്പെ​ട്ട മ​ഞ്ഞ​ളാ​ട്ടു ​പ​റമ്പില്‍ അ​ബ്​​ദു​ല്‍ റ​സാ​ഖി​നെ (50) കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മു​ന്‍ നി​ര​യി​ലെ ര​ണ്ടു പ​ല്ലു​ക​ളാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. സി​ഗ​ര​റ്റു വാ​ങ്ങി​യ ശേ​ഷം അ​തിൻ്റെ പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നാ​യ രാ​ര​ന്‍ക​ണ്ടി ച​ന്ദ്ര​നാ​ണ്​ (55)അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് റ​സാ​ഖ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. അ​ഞ്ചു​രൂ​പ ന​ല്‍​കാ​തെ ന​ല്‍​കി​യെ​ന്നു​ പ​റ​ഞ്ഞ് പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച പ​ന്ത്ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​യി​ലാ​ണ്ടി പൊ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *