KOYILANDY DIARY

The Perfect News Portal

മനത്താനത്ത്-മമ്മിളിക്കുനി റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം മനത്താനത്ത്-മമ്മിളിക്കുനി റോഡ് തുറന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള നടുവത്തൂർ ബ്രാഞ്ച് കനാൽ അവസാനിക്കുന്ന സ്ഥലത്ത് മഴക്കാലത്തും, കനാൽ വെള്ളമെത്തുന്ന സമയത്തും യാത്രാ ദുരിതമായിരുന്നു. റോഡ് നിർമാണത്തോടൊപ്പം പാലവും ഓവുചാലും വന്നതോടെ ഈ പ്രയാസം അവസാനിച്ചിരിക്കുകയാണ്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു. വാർഡംഗം സവിത നിരത്തിന്റെമീത്തൽ അധ്യക്ഷയായി. പഞ്ചായത്തംഗം ഇ.എം. മനോജ്, ചുക്കോത്ത് ബാലൻനായർ, ഇടത്തിൽ ശിവൻ, പി. ഷിജു, കെ.ടി. കുഞ്ഞിമൊയ്തി, കെ. ശ്രീരത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *