KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി : പെരുവട്ടൂരിലെ അമൃത വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററിലെ കൊറോണ രോഗികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ധർണ്ണ നടത്തി.

കൊറോണയ്ക്ക് ഒരു മരുന്നും കണ്ടു പിടിയ്ക്കാത്ത ഈ അവസരത്തിൽ ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ള കൊറോണ രോഗികൾക്ക് പോഷക സമ്പൂർണ്ണമായ ഭക്ഷണം നൽകുന്നതിൽ കാണിക്കുന്ന അലംഭാവം അധികൃതർ മാറ്റണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് യുവമോർച്ച ജില്ല വൈസ് പ്രസിഡൻറ് ലിബിൻ ഭാസ്കർ പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡൻറ് അഭിൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ല സെക്രട്ടറി സ്വരൂഹ്,  വികാസ് കാവിൽ, അഭിനന്ദ് രാജ് തുടങ്ങിയവർ സംസാരിച്ചു. അശ്വിൻ പെരുവട്ടൂർ, ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി

Advertisements

Leave a Reply

Your email address will not be published. Required fields are marked *