KOYILANDY DIARY

The Perfect News Portal

അരിയിലെഴുത്തും ഗ്രന്ഥപൂജയുമില്ലാതെ പിഷാരികാവിൽ നവരാത്രി ചടങ്ങുകൾ മാത്രം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർദേശങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തുന്നതാണെന്ന് എക്സി: ഓഫീസർ അറിയിച്ചു. പത്ത് വയസ്റ്റിന് താഴെയുള്ള കുട്ടികൾക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതിയില്ലാത്തതിനാൽ അരിയിലെഴുത്തും, ഗ്രന്ഥപൂജ, താക്കോൽ പൂജ എന്നിവയും ഉണ്ടായിരിക്കില്ല.

മുട്ടറുക്കൽ ഒഴികെയുള്ള എല്ലാ വഴി പാടുകളും ക്ഷേത്രത്തിൽ കഴിക്കുന്നതാണ്. എന്നാൽ പ്രസാദം നൽകുന്നതല്ല. മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഒരുക്കിയ നിയന്ത്രണങ്ങളുമായി ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാനും, എക്സി.ഓഫീസറും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *