KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 15 പേർക്ക് കൂടി കോവിഡ്

കൊയിലാണ്ടി; നഗരസഭയിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് താലൂക്കാശുപത്രിയിൽ നടത്തിയ 127 ആൻ്റിജൻ പരിശോധനയിലാണ് 15 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നുള്ള പ്രൈമറി കോൺടാക്ടിലുള്ളവർക്കാണ് ഇന്ന് കൂടുതലായും ടെസ്റ്റ് നടത്തിയത്. നഗരസഭയിലെ 14, 19, 21, 31, 35, 39 എന്നീ വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ നമ്പ്രത്ത്കര എ.ആർ. ക്യാമ്പിലെ 3 പോലീസുകാർക്കും, നഗരസഭയിലെ 1 ജീവനക്കാരനും, താലൂക്കാശുപത്രിയിലെ 2 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി ആരോഗ്യ പ്രവർത്തകർക്കും നിരീക്ഷണത്തിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്തത്കൊണ്ട് സമ്പർക്കപ്പട്ടിക ഉണ്ടാക്കാനും വലിയ പ്രയാസമാണ് ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *