KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ 2,10,13,14, 21, 31,39 വാർഡുകൾ കണ്ടെയിൻമെന്റിൽ

കൊയിലാണ്ടി: നഗരസഭയിലെ 2,10,13,14, 21, 31,39 വാർഡുകൾ കണ്ടെയ്മെമെൻറ് സോണിൽപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്നലെ രാത്രി വൈകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാർഡ് 2 (മരളൂർ),10 കൊല്ലം പാവുവയൽ), 13 (പെരുവട്ടൂർ), 14 (പന്തലായനി സെൻട്രൽ), 21 (തെറ്റിക്കുന്ന്), 31 കോതമംഗലം), 39 (കൊയിലാണ്ടി ടൗൺ പടിഞ്ഞാറ് ഭാഗം). എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട വാർഡുകളാണ് അടച്ചത്.

കഴിഞ്ഞ ദിവസം കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പല കേസുകളിലും ഉറവിടം വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *