KOYILANDY DIARY

The Perfect News Portal

പരിസ്ഥിതിയെ സ്‌നേഹിച്ചുകൊണ്ട് ആർഭാടങ്ങളില്ലാതെ അശ്വിന്റെയും അമ്മുവിന്റെയും വിവാഹം

കൊയിലാണ്ടി: പയറ്റുവളപ്പിൽ കേളോത്ത് മനോഹരൻ്റെയും, അനിലയുടെയും മകൾ അമ്മുവിൻ്റെ കല്യാണം ആർഭാടങ്ങൾ ഒഴിവാക്കി പരിസ്ഥിതിയെ സ്നേഹിച്ചുകൊണ്ട് നടത്തി.  മുചുകുന്ന് പഴയ തെരുവത്ത് പുഷ്പജൻ ശാരദ എന്നിവരുടെ മകൻ അശ്വിൻ ആണ് വരൻ. കോതമംഗലം സൗത്ത് എൽ പി സ്കൂളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടായിരുന്നു വിവാഹ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറിയത്. ഇതിനു സാക്ഷ്യം വഹിക്കാൻ ഇവരുടെ രക്ഷിതാക്കളും, വാർഡ് കൗൺസിലർ ഷീബ സതീശൻ, സ്കൂൾ പ്രധാന അധ്യാപിക ബീന ടീച്ചർ, പിടിഎ പ്രസിഡണ്ട് വിജി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *