KOYILANDY DIARY

The Perfect News Portal

പരിസ്ഥിതി ദിനാഘോഷം: മൺമറഞ്ഞ പാർട്ടി പ്രവർത്തകരുടെ ഓർമ്മക്കായി ” ഓർമ്മ മരം ” നട്ടുപിടിപ്പിച്ചു

കൊയിലാണ്ടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മൺമറഞ്ഞ പാർട്ടി പ്രവർത്തകരുടെ ഓർമ്മക്കായി ഓർമ്മ മരം പരിപാടിയുടെ കൊയിലാണ്ടി മണ്ഡലം തല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും നാളികേര വികസന കോർപ്പറേഷൻ ചെയർമാനുമായ എം. നാരായണൻ നിർവ്വഹിച്ചു. സി.പി.ഐ നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ വസതിയിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സി.പി.ഐ മണ്ഡലം സിക്രട്ടറി ഇ.കെ. അജിത്, പി.കെ. വിശ്വനാഥൻ, കെ. ചിന്നൻ, കെ.എസ്. രമേശ് ചന്ദ്ര, പത്മിനിയമ്മ, എസ്. സുനിൽ മോഹൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *