KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. 3 പേർക്ക് പരിക്ക്

കൊയിലാണ്ടി അരങ്ങാടത്ത്  നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മണ്ണിനടിയിലായ 3 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അരഞ്ഞാടത്ത് ബീച്ച് റോഡിലാണ് സംഭവം. നാരായണൻ എന്നയാളാണ് മരിച്ചതെന്ന് സംശയിക്കുന്നു. കൊയിലാണ്ടി ഫയർഫോഴ്സും, പോലീസും നാട്ടുകാരുമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റ അശോകൻ (50), സുരേന്ദ്രൻ (55), സുഭാഷ് (35) എന്നീ 3 പേരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *