KOYILANDY DIARY

The Perfect News Portal

കേന്ദ്ര ജനവിരുദ്ധ ബജറ്റിനെതിരെ എൽ.ഡി.എഫ്. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു

കൊയിലാണ്ടി: ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെയും ഗ്യാസ് വിലവർദ്ദനവിനെതിരെയും എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. പട്ടണത്തിൽ പ്രകടനം നടത്തിയശേഷം പോസ്റ്റ്ഫീസിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ. പി. എ. മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു.  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രസിഡണ്ട് ബാബു കുളൂർ അദ്ധ്യക്ഷത വഹിച്ചു.

കെ. ദാസൻ എംഎൽഎ, സിപിഐ(എം) നേതാക്കളായ പി.വിശ്വൻ മാസ്റ്റർ, കെ. കെ. മുഹമ്മദ്, ടി. ചന്തു മാസ്റ്റർ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ, പി. ഗോപാലൻ മാസ്റ്റർ, ടി. രമേശൻ ഇ.എസ്. രാജൻ, ഹുസൈൻ തങ്ങൾ, കബീർ സലാല തുടങ്ങിയവർ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഇ.കെ. അജിത്ത് സ്വാഗതം പറഞ്ഞു. എം.പി. ഷിബു, രാമചന്ദ്രൻ കുയ്യക്കണ്ടി, എം.കെ. പ്രേമൻ, പി. രാമകൃഷ്ണൻ മാസ്റ്റർ, പി. ബാബുരാജ്, പി.വി. മാധവൻ, ടി.വി. ഗിരിജ എന്നിവർ നേതൃത്വം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *