KOYILANDY DIARY

The Perfect News Portal

7 വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം പ്രതിക്ക്  അഞ്ചു വർഷം തടവും പിഴയും

കൊയിലാണ്ടി; ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം പ്രതിക്ക് അഞ്ചു വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. ഏകരൂൽ സ്വദേശി പൂച്ചപള്ളി വീട്ടിൽ ബാബു (51) വിനെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം ആണ് ശിക്ഷ വിധിച്ചത്.

2019 ആണ് കേസ് ആസ്പദമായ സംഭവം നടന്നത് വീടിന് പുറത്തെ ബാത്ത് റൂമിൽ പോയി തിരിച്ചു വന്ന കുട്ടിയെ പ്രതി കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഉറങ്ങാൻ കിടന്ന കുട്ടി അമ്മയോട് കാര്യം പറഞ്ഞതിനെ തുടർന്ന്. വീട്ടുകാർ ബാലുശ്ശേരി പോലീസിലെത്തി പരാതി നൽകി. തുടർന്നാണ് പ്രതി കുടുങ്ങിയത്. സബ് ഇൻസ്‌പെക്ടർ ദിനേഷ് കൂമാർ പി. ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *