KOYILANDY DIARY

The Perfect News Portal

പള്ളിക്കരയിൽ NREG വർക്കേഴ്സ് യൂണിയൻ പ്രതിഷേധം

തിക്കോടി: കേന്ദ്ര സർക്കാറിനെത്തിരെ പള്ളിക്കരയിൽ NREG വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഒരേ സമയം പഞ്ചായത്തുകൾക്ക് 20 തൊഴിലേ നൽകൂ എന്ന കേന്ദ്ര നിലപാടിനെതിരെയും, ആയുധ വാടക പുന:സ്ഥാപിക്കുക, തൊഴിലുറപ്പ് ബജറ്റ് വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങും ഇന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്.

കെ.കെ. രാഘവൻ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീനിവാസൻ അദ്ധ്യക്ഷത വിഹിച്ചു. വി.വി ചന്ദ്രൻ, ദിബിഷ ബാബു, ഷീബ പുൽപ്പാണ്ടി എന്നിവർ സംസാരിച്ചു. മനോജ് തില്ലേരി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *