KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൂക്കാട് കടയിൽ നിന്ന് ഒറ്റ നമ്പർ ലോട്ടറിയും 17,000 രൂപയും പിടികൂടി

കൊയിലാണ്ടി പൂക്കാടുള്ള കടയിൽ നിന്ന് ഒറ്റ നമ്പർ ലോട്ടറിയും 17,000 രൂപയും രേഖകളും പിടികൂടി. കടയുടമയെ അറസ്റ്റ് ചെയ്തു. പൂക്കാട് കാഞ്ഞിലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന മലബാർ ഫാൻസി & ലോട്ടറീസിൽ നിന്നാണ് നിരോധിച്ച ലോട്ടറി പിടികൂടിയത്. അനധികൃത സ്ഥാപനം നടത്തുന്ന കടയുടമ തുവ്വക്കോട് മാവുള്ളി മീത്തൽ നിനിലേഷ് (37)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ലോട്ടറി വിൽപ്പന നടത്തിയ പതിനേഴായിരം രൂപയും പിടികൂടിയിട്ടുണ്ട്.

കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവിരത്തെ തുടർന്ന് നടന്നിയ റെയ്ഡിലാണ് ലോട്ടറി പിടികൂടിയത്. സംഘത്തിൽ എസ്.ഐ.മാരായ ബാബുരാജ്, ശശി, എസ്.സി.പി.ഒ.മാരായ വിജു വാണിയംകുളം, ഒ.കെ. സുരേഷ്, സിപിഒ.മാരായ പ്രതീഷ്, സനൂപ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *