KOYILANDY DIARY.COM

The Perfect News Portal

500 രൂപയ്ക്ക് 100 ജിബി ഡാറ്റ എന്ന കിടിലന്‍ ഓഫറുമായി ജിയോ

ബ്രോഡാബാന്‍ഡ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി റിലയന്‍സ് ജിയോ. ദീപാവലിയോടെ ജിയോ ഫൈബര്‍ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. പുത്തന്‍ ഓഫറുകളുമായാണ് ജിയോ ഫൈബര്‍ എത്തുന്നത്.

മൊബൈല്‍ സര്‍വ്വീസ് രംഗത്ത് അതിശയിപ്പിക്കുന്ന ഓഫറുമായെത്തി വിപണി കീഴടക്കിയ ശേഷം വീണ്ടും വിപണി കീഴടക്കാന്‍ എത്തുകയാണ് ജിയോ ബ്രോഡ്ബാന്‍ഡ്.500 രൂപയ്ക്ക് 100 ജിബി ഡാറ്റ എന്ന കിടിലന്‍ ഓഫറാണ് ജിയോ ബ്രോഡ്ബാന്‍ഡ് ലോഞ്ചിംഗ് ഓഫറായി നല്‍കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ 10 മെട്രോ നഗരങ്ങളില്‍ ഇപ്പോള്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നുണ്ട്. ജനസാന്ദ്രത കൂടിയ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യം ജിയോ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുക. പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ജിയോയുടെ പദ്ധതി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!