KOYILANDY DIARY

The Perfect News Portal

500 ഗ്രാം കഞ്ചാവുമായി ചേര്‍ത്തല സ്വദേശി പിടിയില്‍

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിച്ച 500 ഗ്രാം കഞ്ചാവുമായി ചേര്‍ത്തല സ്വദേശി പിടിയില്‍. ചേര്‍ത്തല അരൂര്‍ വാഴപ്പള്ളി വീട്ടില്‍ കുഞ്ഞു മുഹമ്മദ്(43)നെയാണ് ചിറ്റൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സജീവും സംഘവും പിടികൂടിയത്.

ഗോപാലപുരത്ത് എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വ്യാഴാഴ്ച ഉച്ചയോടെ പൊള്ളാച്ചി-പാലക്കാട് ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി കുഞ്ഞുമുഹമ്മദിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ടി.ജെ. ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വെള്ളക്കുട്ടി, ചെന്താമര, സുരേഷ്, രേണുകാദേവി എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *