KOYILANDY DIARY

The Perfect News Portal

കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

തിരുവനന്തപുരം: എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മുണ്ടക്കയത്തെ ഒരു വസ്ത്രസ്ഥാപനത്തിലെത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. സ്ഥാപനത്തിലേക്ക് കയറുന്നതും റോഡിലൂടെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്.

രാവിലെ 10.44ന് ജീന്‍സ് ധരിച്ച്‌ കയ്യില്‍ ബാഗുമായി നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. എന്നാല്‍ ഇത് ജസ്‌നയാണൊ എന്ന കാര്യത്തില്‍ പൊലീസിന് സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ട് തന്നെ സൈബര്‍ വിദഗ്ധര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. അതിന് ശേഷം മാത്രമെ ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടി ജസ്‌ന ആണൊ എന്ന കാര്യത്തില്‍ സ്ഥിരീകരണമാവുകയുള്ളു.

മാര്‍ച്ച്‌ 22ലെ ദൃശ്യങ്ങളാണ് ലഭിച്ചത്. ജസ്‌ന വീട്ടില്‍ നിന്ന് പോവുമ്ബോഴുളള വസ്ത്രമല്ല പെണ്‍കുട്ടി ധരിച്ചതെങ്കിലും ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടിയാണ് ദൃശ്യങ്ങളിലുളളത്.

Advertisements

ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍ കാണുന്ന മുഴുവന്‍ പേരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്‌നയാണോയെന്ന് ഉറപ്പിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *