KOYILANDY DIARY

The Perfect News Portal

40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി നാല് വിദ്യാര്‍ഥികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു കടല്‍ത്തീരത്ത് 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ 10 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്. കയറ്റാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചനകള്‍.

ധഹാനു കടല്‍ത്തീരത്തുനിന്ന് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കപ്പലുകളും ഡോണിയര്‍ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *