30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സ്വകാര്യബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
നികുതി ഘടനയിലെ മാറ്റം സ്വകാര്യ ബസ് ഉടമകള്‍ക്ക് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം പ്രഖ്യാപിച്ചത്. പുതിയ മാറ്റത്തിലൂടെ നികുതിയില്‍ 15 മുതല്‍ 72 ശതമാനം വരെ വര്‍ധനവുണ്ടാക്കുമെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. ഈ മാറ്റം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.