KOYILANDY DIARY

The Perfect News Portal

200 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങനാശേരിയില്‍ കഞ്ചാവ് കടത്തിയതിന് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പാറ സ്വദേശി ജയ്‌മോന്‍ വര്‍ഗീസ്, നെടുംകുന്നം സ്വദേശി അനുക്കുട്ടന്‍ എം.കെ, ഇവര്‍ക്ക് കഞ്ചാവ് വിറ്റ ടിസണ്‍ ജോസഫ് എന്നിവരെയാണ് ചങ്ങനാശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും സംഘവും ചേര്‍ന്ന് പിടികൂടിയത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവര്‍ പിടിയിലായത്. മാമ്മൂട് കൊച്ചു റോഡ്- പാലമറ്റം റോഡില്‍ എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു. ബൈക്കിലെത്തിയ ജയ്‌മോനില്‍നിന്നും അനുക്കുട്ടനില്‍ നിന്നും എക്‌സൈസ് സംഘം 200 ഗ്രാം കഞ്ചാവ് പിടികൂടി.

ചോദ്യം ചെയ്തതില്‍നിന്നും നെടുംകുന്നം സ്വദേശിയായ ടിസണ്‍ ജോസഫില്‍നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് മനസ്സിലായി. തുടര്‍ന്ന് ടിസന്റെ വീട് പരിശോധിക്കുകയും അടുക്കളയുടെ ഭാഗത്തുനിന്ന് ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തുകയുമായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *