KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബി എസ് എൻ എൽ മേള സംഘടിപ്പിക്കുന്നു. ജൂണ്ർ 2, 3 തിയ്യതികളിലായാണ് കൊയിലാണ്ടി കസ്റ്റമർ കെയറിൽ മേള ഒരുക്കുന്നത്.. കേന്ദ്രസർക്കാർ ഭാരത് ഉദ്യമി സ്കീം മുഖേന ഗ്രാമീണ മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും 30 എം ബി പി എസ് മുതൽ 300 എം ബി പി എസ് വരെ വേഗതയുള്ള ഫൈബർ കണക്ഷനോടൊപ്പം മോഡം തികച്ചും സൗജന്യമായി നൽകുന്നു.
മൂടാടി, ബാലുശ്ശേരി, ഉണ്ണിക്കുളം, നടുവണ്ണൂർ, പുക്കാട്, വെങ്ങളം, അത്തോളി എന്നീ സ്ഥലങ്ങളിൽ പദ്ധതിയുടെ പ്രചാരണത്തോടനുബന്ധിച്ചുള്ള കസ്റ്റമർ മീറ്റ് ജൂൺ 2, 3 തീയതികളിൽ കൊയിലാണ്ടി ബി എസ് എൻ എൽ കസ്റ്റമർ കെയർ സെന്ററിൽ (0496 2620440) സംഘടിപ്പിക്കുന്നു. ഒപ്പം ഫാൻസി നമ്പറുകളോടുകൂടി പുതിയ 4G
 സിം(94ലെവൽ Rs 354) കണക്ഷനുകൾ , IPTV തുടങ്ങിയവ ആകർഷകമായ ഓഫറുകളോട് കൂടി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.