KOYILANDY DIARY

The Perfect News Portal

17 വയസുള്ള പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു

ഹൈദരാബാദ്: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോയ 17 വയസുള്ള പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു. തെലങ്കാനയിലെ ഖമ്മം നഗരത്തിലെ ഒരു വീട്ടില്‍ ഞായറാഴ്ചയാണ് സംഭവം.നാല് സഹപാഠികള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.

നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നാല് സഹപാഠികള്‍ക്കെതിരെ ഖമ്മം മൂന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.

പീഡന രംഗങ്ങള്‍ ചിത്രീകരിച്ച വിദ്യാര്‍ത്ഥികള്‍ സംഭവം വെളിയില്‍ പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *