KOYILANDY DIARY

The Perfect News Portal

മറ്റൊരു പുരുഷനുമായി കാമുകിയുടെ വിവാഹം: യുവാവ് പാലത്തില്‍ നിന്നും കടലിലേക്ക് ചാടി മരിച്ചു

മുംബൈ: മറ്റൊരു പുരുഷനുമായി കാമുകിയുടെ വിവാഹമുറപ്പിച്ചതില്‍ മനംനൊന്ത് യുവാവ് പാലത്തില്‍ നിന്നും കടലിലേക്ക് ചാടി മരിച്ചു. മുംബൈ സ്വദേശി പരംജിത് കൊഹ്ലി(24) ആണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന്ന് മൂന്ന് മണിക്കാണ് സംഭവം.

കാമുകിയുടെ വിവാഹം ഉറപ്പിച്ചതില്‍ കൊഹ്ലി അതീവ നിരാശനായിരുന്നുവെന്ന് ഖാര്‍ പോലീസ് പറഞ്ഞു. അത് കൊണ്ട് തന്നെ സുഹൃത്തുക്കളുടെ കൂടെ വൈകുന്നേരം മുതല്‍ യുവാവ് മദ്യപിച്ചിരുന്നു. തുടര്‍ന്ന് കൊഹ്ലിയെ വീട്ടില്‍ കൊണ്ടിറക്കി. എന്നാല്‍ വീട്ടിലെത്തിയ ശേഷം യുവാവ് ഒരു ടാക്സി വിളിച്ചു ബാന്ദ്ര വോര്‍ളി പാലത്തിനടുത്തേക്ക് പോകുകയായിരുന്നു, പോലീസ് വിശദീകരിച്ചു.

മകനെ കാണുന്നില്ലെന്ന് പറഞ്ഞ് പിതാവ് ജസ്പാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനായി വീടിന് സമീപത്തെ സി സി ടിവി പരിശോധിച്ച പോലീസ് കൊഹ്ലി ഒരു ടാക്സി കാറില്‍ കയറി പോകുന്നത് കണ്ടു. തുടര്‍ന്ന് ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ യുവാവ് വിളിച്ചതനുസരിച്ച്‌ പോയിരുന്നുവെന്നും ഛര്‍ദ്ദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞതിനാല്‍ പാലത്തില്‍ കൊണ്ടിറക്കുകയായിരുന്നുവെന്നും മൊഴി നല്‍കി.

Advertisements

അതേസമയം ഛര്‍ദ്ദിക്കുമ്പോള്‍ കാല് തെറ്റി കടലിലേക്ക് വീണതാണോ അതോ ആത്മഹത്യ ചെയ്തത് തന്നെയാണോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *