KOYILANDY DIARY

The Perfect News Portal

കൊടക്കാട്ട്മുറി മീത്തലെ ചാത്തോത്ത്  നിജിഷ (32)

കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ട്മുറി മീത്തലെ ചാത്തോത്ത് നിജിഷ (32) നിര്യാതയായി. അരുണിന്റെ ഭാര്യയാണ് നിജിഷ. ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായരുന്ന നിജിഷ മഴ വന്നപ്പോൾ കുട തുറന്ന സമയത്ത് ഉണ്ടായ ശക്തമായ കാറ്റിൽ ബൈക്കിൽ നിന്ന് തെന്നി വീഴുകയായിരുന്നു. റോഡിൽ തലയടിച്ചതിനെ തുടർന്ന് ഗുരുതരമായ പരിക്കേറ്റതിന്റെ ഭാഗമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അച്ഛൻ: ദേവദാസൻ. അമ്മ: വിനീത. സഹോദരങ്ങൾ: വിനീഷ്, നിഷ. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *