KOYILANDY DIARY

The Perfect News Portal

മത്സ്യക്കട അടിച്ച് തകർത്ത സംഭവം: മൂടാടിയിൽ ഇന്ന് സിപിഐ(എം) പ്രതിഷേധവും മജീദിന് സ്വീകരണവും

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ ഇന്ന് സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വരുന്ന സി.വി. മജീദിന് സ്വീകരണവും സംഘടിപ്പിക്കും. ഇന്ന് രാവിലെയാണ് കോൺഗ്രസ് നേതാവ് കണിയാംകണ്ടി രാധാകൃഷ്ണൻ കോൺഗ്രസ്സ് പ്രവർത്തകനായ മജീദിന്റെ മത്സ്യക്കട അടിച്ച് തകർക്കുകയും കടയിലുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ ശ്രീരാഗിനെയും അച്ഛൻ ശ്രീധരനെയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.

മത്സ്യം വാങ്ങിച്ച പൈസ വർഷങ്ങൾക്ക് ശേഷം തിരികെ ചോദിച്ചതിനാണ് കണിയാംകണ്ടി രാധാകൃഷ്ണൻ കടയിൽ കയറി അക്രമം നടത്തുകയും തൊഴിലാളികളെ പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് കടയുടമ മജീദ് പറഞ്ഞു.

അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകനായ സി. വി മജീദ് കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് വൈകീട്ട് 5 മണിക്ക് ചേരുന്ന സിപിഐ(എം) പ്രതിഷേധ പൊതുയോഗത്തിൽ പങ്കെടുക്കും. പൊതുയോഗത്തിൽ മജീദിന് സ്വീകരണവും ഒരുക്കുന്നതായി സിപിഐഎം മൂടാടി ലോക്കൽ സെക്രട്ടറി കാട്ടിൽ സത്യൻ പറഞ്ഞു.

Advertisements

മുൻ എം.എൽ.എ.യും സിപിഐഎം നേതാവുമായ കെ. ദാസൻ മജീദിന് ചെങ്കൊടി കൈമാറി സിപി(എം)ലേക്ക് സ്വീകരിക്കുമെന്ന് കാട്ടിൽ സത്യൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *