KOYILANDY DIARY

The Perfect News Portal

തെരുവ് നായ ആക്രമണം: ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് തെരുവുനായ ആക്രമിച്ചത്

കൊല്ലം കൊട്ടാരക്കരയിലും തെരുവ് നായ ആക്രമണം. ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഉമ്മന്നൂര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ് ശ്രീജിത്തിന് സാരമായി പരുക്കേറ്റു.

Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

Advertisements

സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട് നാദാപുരത്തും ബേപ്പൂരും തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഇന്ന് പരുക്കേറ്റു. ബേപ്പൂര്‍ അരക്കിണറില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി വൈഗ, ഏഴാം ക്ലാസ് വിദ്യാര്‍ഥി നൂറാസ്, ഷാജുദ്ദീന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നാദാപുരം വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്.

അരക്കിണര്‍ ഗോവിന്ദ വിലാസ് സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെയാണ് തെരുവുനായ കടിച്ചത്. വിദ്യാര്‍ഥികളെ രക്ഷിയ്ക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനെയും നായ അക്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *