KOYILANDY DIARY

The Perfect News Portal

തലശ്ശേരിയിൽനിന്ന് കാണാതായ വ്യവസായി ദമ്പതികളെ കോയമ്പത്തൂരിൽ കണ്ടെത്തി

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തുരിൽനിന്ന് കണ്ടെത്തി. ഇവരെ തലശ്ശേരിയിലെത്തിച്ചു. തലശ്ശേരി കണ്ടിക്കലിൽ മിനി വ്യവസായ പാർക്കിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് നടത്തുന്ന ചമ്പാട്ടി തയാട്ട് വീക്കിൽ രാജ് കബിർ (58), ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന് കാണിച്ച് രാജ് കബിറിന്റെ  സഹോദരൻ രാജേന്ദ്രൻ തായാട്ട് പൊലീസിൽ പരാതി നൽകിയിരുന്നു.

ഫർണിച്ചർ യൂണിററിന് മുന്നിൽ അനധികൃതമായി നടത്തിയ നിർമ്മാണത്തിന് തലശ്ശേരി നഗരസഭ പിഴ ചുമത്തിയിരുന്നു. ഈ വിഷയത്തിൽ നഗരസഭയുമായി തർക്കമുണ്ടായിരുന്നു. അതേസമയം നഗരസഭയെ സമ്മർദത്തിലാക്കാനാണ് ദമ്പതികൾ  നാടുവിട്ടതെന്ന് തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി പറഞ്ഞു. നാലരലക്ഷം രുപയാണ് പിഴയിട്ടത്. ഇത് ഗഡുക്കളായി അടയ്ക്കുവാനാണ് ഹെെക്കോടതിയും നിർദ്ദേശിച്ചതെന്നും ജമുനാ റാണി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *