KOYILANDY DIARY

The Perfect News Portal

കേളപ്പജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു 

കൊയിലാണ്ടി കേളപ്പജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സമന്വയയിൽ കേളപ്പജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കേളപ്പജിയുടെ ജൻമദിനത്തിൽ അദ്ദേഹത്തിന്റെ പൗത്രൻ നന്ദകുമാർ മൂടാടി അനാച്ഛാദനം ചെയ്തു. പൂർവ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി മുരളീധരഗോപാൽ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി ബാലഗോപാലൻ പൊയിൽക്കാവ് മുഖ്യപ്രഭാഷണം നടത്തി.

സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന സർക്കാറുകൾ കേളപ്പജിയെ തമസ്കരിച്ചു. കേരളം കേളപ്പജിയിലേക്ക് മടങ്ങണമെന്നും കേളപ്പജിയുടെ ജീവിതവും പ്രവർത്തനവും പാഠ്യ വിഷയമാക്കണമെന്നും ബാലഗോപാൽ പൊയിൽക്കാവ് ആവശ്യപ്പെട്ടു. ആർഎസ്എസ് ഖണ്ഡ് സംഘചാലക് വി.എം. രാമകൃഷ്ണൻ, വി കെ ദയാനന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്, അനിരുധൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *