KOYILANDY DIARY

The Perfect News Portal

കേളപ്പജി കേരളത്തിന്റെ യശോ ദീപമാണെന്ന് എം.പി. ശിവാനന്ദൻ

കൊയിലാണ്ടി: കേളപ്പജി കേരളത്തിന്റെ യശോദീപമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതി 40 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികളിലെ കേളപ്പജി സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേളപ്പജിയെ കുറിച്ച് പഠിക്കുന്നത് യുവാക്കൾക്ക് മാർഗദർശകമാകുമെന്നും ശിവാനന്ദൻ കൂട്ടിച്ചേർത്തു.

സ്വാഗത സംഘം ചെയർമാൻ എൻ. എം പ്രകാശൻ അധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം.ബി നടേരി, പുതുക്കുടി ഹമീദ്, എ.ടി. വിനീഷ്, ഇയ്യച്ചേരി പദ്മിനി, വി.കെ. ദാമോദൻ, വി.എം. രാഘവൻ, രജീഷ് മാണിക്കോത്ത്, അമ്മദ് ദാരിമി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *