KOYILANDY DIARY

The Perfect News Portal

വെൻഡിംഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കുക: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ

കൊയിലാണ്ടി: നഗരസഭയിൽ വെൻഡിംഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി. അശ്വിനീദേവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന കൺവൻഷനിൽ യൂണിയൻ പ്രസിഡണ്ട് ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സുധീഷ്, ടി.കെ. ജോഷി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *