KOYILANDY DIARY

The Perfect News Portal

ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സല്യൂട്ട് 2022 സംഘടിപ്പിച്ചു

വടകര: സ്വാതന്ത്ര്യത്തിന്റ 75ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സല്യൂട്ട് 2022 എന്ന പരിപാടിയിലൂടെ കോഴിക്കോട് ജില്ലയിലെ 75 വയസ് കഴിഞ്ഞ മുതിർന്ന സൈനികരെ ആദരിച്ചു. പരിപാടിയുടെ  ഉദ്ഘാടനം പത്മശ്രീ  മിനാക്ഷിയമ്മ  ഗുരുക്കൾ ഉദ്ഘാടനം നിർവഹിച്ചു. വടകര കുരിക്കിലാട് കുഞ്ഞിരാമകുറുപ്പിന്റെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് പ്രസിഡണ്ട് മീത്തൽ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ചോറോഡ് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ, ചോറോഡ് പഞ്ചായത്ത് അംഗം ഷിനിത, കെ.എസ്.ഇ.എസ്.എൽ. വടകര ട്രഷറർ നാരയണൻ മാസ്റ്റർ, അച്ചുതൻ മാഷ്, ഹോണറി ക്യാപ്റ്റൻ ടി. രാമചന്ദ്രൻ, എൻ.പി. പ്രദീപ്കുമാർ കുത്താളി, പ്രമോദ് അയനികാട്, ഷാജി മുത്താമ്പി എന്നിവര്     സംസാരിച്ചു. ചടങ്ങിൽ കുഞ്ഞിരാമകുറുപ്പിനെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു.

വെള്ളി കുളങ്ങര ബാലകൃഷ്ണക്കുറുപ്പ്, സുകുമാരൻ എന്നിവരെയും ആദരിച്ചു.വരും ദിവസങ്ങളിൽ പൊതുവേദിയിൽ എത്താൻ കഴിയാത്ത 75 വയസ്സു കഴിഞ്ഞ സൈനികരെ വീട്ടിൽ പോയി ആദരിക്കാനും മറ്റുള്ളവരെ സമാപന വേദിയിൽ വെച്ച് ആദരിക്കാനും തീരുമാനിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *