KOYILANDY DIARY

The Perfect News Portal

ഹാർബർ എഞ്ചിനീയറിംങ്ങ് ഓഫീസ് മാറ്റാൻ നീക്കം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഹാർബർ എഞ്ചിനീയറിംങ്ങ് ഓഫീസ് എടുത്ത് മാറ്റാൻ സർക്കാർ നീക്കം തുടങ്ങി. ഹാർബർ പണി പൂർത്തിയായതിനാലാണ് ഓഫീസ് എടുത്ത് മാറ്റുന്നതെന്നാണ് പറയുന്നത്. ഹാർബർ പണിയുന്നതുമായി ബന്ധപ്പെട്ടാണ് കൊയിലാണ്ടിയിൽ എഞ്ചിനീയറിംങ്ങ് ഓഫീസ് സ്ഥാപിച്ചത്. എന്നാൽ ഹാർബറിൽ മത്സ്യതൊഴിലാളികൾക്കായി നിരവധി വികസന പ്രവർത്തനങ്ങൾ ഇനിയും നടത്താനുണ്ട്. ഓഫീസ് എടുത്തു മാറ്റുന്നതോടെ ഹാർബറിൽ മത്സ്യതൊഴിലാളികൾക്കായി ഒരു പ്രവർത്തിയും നടത്താൻ കഴിയില്ല.

ഓഫിസ് ഇവിടെ നിന്നും മാറ്റുന്നതോടെ ഓഫീസിലെ അഞ്ചോളം തസ്തികകളും ഇല്ലാതാകുമെന്നാണ് പറയുന്നത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ കീഴിൽ പുഴയോരം കേന്ദ്രീകരിച്ചും പാലങ്ങളടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ പ്രവർത്തികളെല്ലാം നിലയ്ക്കാൻ സാധ്യത ഏറെയാണ്. സാധാരണയായി ഇങ്ങിനെ ഒഫീസുകൾ സബ്ബ് ഡിവിഷൻ ഓഫീസായി നിലനിർത്താറുണ്ടെന്നാണ് പറയുന്നത്.

മാത്രമല്ല കഴിഞ്ഞ ഒരു മാസമായി ജിവനക്കാർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഹാർബർ ഓഫീസ് എടുത്തു മാറ്റുന്നതോടെ കൊയിലാണ്ടി ഹാർബറിൽ ഇനിയും നടക്കേണ്ട ഒട്ടനവധി വികസന പദ്ധതികൾ നിലയ്ക്കാൻ സാധ്യത ഏറെയാണ്. ആയിരകണക്കിന് മത്സ്യതൊഴിലാളികളാണ് ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഓഫീസ് നിലനിർത്താൻ ജനപ്രതിനിധികളും, രാഷ്ട്രീയ സംഘടനകളും രംഗത്തിറങ്ങിയാൽ മാത്രമേ ഓഫീസ് മാറ്റം ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പൊതു വിലയിരുത്തൽ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *