KOYILANDY DIARY

The Perfect News Portal

എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

കൊയിലാണ്ടി: എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ കെ.എസ്.ടി.എ കൊയിലാണ്ടി സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന പരീക്ഷയിൽ ഇരുനൂറോളം കുട്ടികൾ പങ്കെടുത്തു.

പന്തലായനി ബി.പി.സി കെ. കെ യൂസഫ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രജീഷ വി.പി. അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡി.കെ ബിജു, ഉപജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഡോ. പി.കെ. ഷാജി, എക്സിക്യൂട്ടീ അംഗം രാജേഷ് പി.ടി.കെ എന്നിവർ പങ്കെടുത്തു. കെ.കെ.ഗോപിനാഥ് സ്വാഗതവും ഷിംലാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *