KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ കൊണ്ടം വള്ളി ക്ഷേത്രത്തിൽ ആന ഇടഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആന ഇടഞ്ഞു. മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിലെ ഉൽസവത്തിനെത്തിയ ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത് ആർക്കും പരിക്കില്ല. രാത്രി പള്ളിവേട്ടയ്ക്ക് പോകാനായി ആനയെ ക്ഷേത്രത്തിനു മുന്നിൽ നിർത്തിയപ്പോളായിരുന്നു ആന ഇടഞ്ഞത്. പാപ്പാന്മാരുടെ ക്രൂരതയാണ്‌ ഇടയാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിഭ്രാന്തരായ ജനം നാലുപാടും ചിതറി ഓടി. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാനെ തള്ളി താഴെയിടുകയായിരുന്നു. മറ്റൊരാളെ ആന അക്രമിക്കാനെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ആന എഴുന്നള്ളിപ്പിനായി എത്തിയത്. ആന വന്നതുമുതൽ പാപ്പാന്മാർ ക്രുരമായി മർദ്ദിച്ചതായി നാട്ടുകാർ പറയുന്നു. ഇടഞ്ഞ ആനയെ തളച്ചിട്ടുണ്ടെങ്കിലും ജനം ഭീതിയിലാണ്. 50 വർഷത്തിനുശേഷമാണ് ഇവിടെ ഉൽസവം നടക്കുന്നത്. സി.ഐ. എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *