KOYILANDY DIARY

The Perfect News Portal

മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ (CITU) കൊയിലാണ്ടിയിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: അനിയന്ത്രിതമായ ഇന്ധന വില വർദ്ധന, വാഹന റജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയ നടപടി എന്നിവക്കെതിരെ മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ (CITU) കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ബസ്സ്സ്റ്റാന്റ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു.

സിഐടിയു ഏരിയാ ജോ.സെക്രട്ടറി സി. അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. പി. ബിജുവിന്റെ അദ്ധ്യക്ഷതവഹിച്ചു. കെ.കെ. രാധാകൃഷ്ണൻ, വിജീഷ്, ഹമീദ് കാട്ടില പീടിക എന്നിവർ സംസാരിച്ചു. ഗോപി ഷെൽട്ടർ സ്വാഗതവും പ്രവീൺ കുമാർ പ്രണവം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *