KOYILANDY DIARY

The Perfect News Portal

1314 പേർക്ക് കണക്ഷൻ നൽകി കൊയിലാണ്ടി സമ്പൂർണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ചു

കൊയിലാണ്ടി: നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയതിന്റെ പ്രഖ്യാപനം കെ. ദാസന്‍ എം.എല്‍.എ. നടത്തി. മാര്‍ച്ച് 31-വരെ അപേക്ഷനല്‍കിയ 1314 ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് വൈദ്യുതിനല്‍കി. ഇതിനായി 18 കിലോമീറ്റ ര്‍ സിംഗിള്‍ഫേസ് ലൈന്‍വലിച്ചു. ഒരുകോടി പത്തുലക്ഷം രൂപയാണ് ചെലവ് വന്നിട്ടുള്ളത്. ഇതില്‍ 50,25,000 രൂപ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്നാണ് നല്‍കിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍,  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അശോകന്‍ കോട്ട്, സി. ഹനീഫ, ജില്ലാപഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, വി.വി. മോഹനന്‍, പി.കെ. രാമകൃഷ്ണന്‍, ഡെപ്യൂട്ടി ചീഫ്എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ. പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *